f

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയ എല്ലാ സ്ഥാനാർത്ഥികൾക്കും ഇന്ന് പ്രതീക്ഷയുടെ പകൽ. ഈ ദിനം ഇരുട്ടിവെളുക്കുമ്പോഴറിയാം ആരു വാഴും ആര് വീഴുമെന്ന്. ഉദ്വേഗത്തിന്റെ ഈ ദിനത്തിൽ കൂട്ടലും കിഴിക്കലും കഴിഞ്ഞ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികൾ. ക്ഷേത്രങ്ങളിലും പള്ളികളിലും നേർച്ചയും കാണിക്കയുമായാണ് നാളത്തെ പ്രഭാതത്തെ ഒട്ടുമിക്ക സ്ഥാനാർത്ഥികളും വരവേൽക്കുന്നത്. കന്നിയങ്കക്കാരാണ് ഏറെ ഭയപ്പെടുന്നത്. തോറ്റുപോയാൽ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കുമെന്നാണ് കന്നിക്കാരിൽ ചിലർ പ്രതികരിച്ചത്. എന്നാൽ എന്തും വരട്ടെയെന്ന് ചിന്തിക്കുന്നവരുമുണ്ട്.

73 ഗ്രാമപഞ്ചായത്തുകളിലായി 1299 വാർഡുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 155 ഡിവിഷനുകളിലും , ജില്ലാ പഞ്ചായത്തിൽ 26 ഡിവിഷനുകളിലുമാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്.തിരുവനന്തപുരം കോർപറേഷനിലെ 100 വാർഡുകളിലും ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരസഭകളിലുമായി 247 വാർഡുകളിലും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നു. ജില്ലയിൽ എല്ലാ തദ്ദേശഭരണ വാർഡുകളിലുമായി ആകെ 1727 സീറ്റുകൾ.ഇവയിലെല്ലാമായി മത്സരത്തിനുണ്ടായത് ഏഴായിരത്തോളം സ്ഥാനാർത്ഥികൾ.

പോളിംഗ് 8 ന് നടന്നു കഴിഞ്ഞെങ്കിലും പോസ്റ്റൽ വോട്ട് ശേഖരിക്കൽ മുന്നണികൾ തുടരുകയാണ് .പരമാവധി പോസ്റ്റൽ വോട്ടുകൾ സംഘടിപ്പിച്ച് വിജയമുറപ്പിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ഓരോ പഞ്ചായത്ത് വാർഡിലും സ്‌പെഷ്യൽ വോട്ട്,തപാൽ വോട്ട് എന്നിവയടക്കം ശരാശരി 30 -35 വോട്ടുകളെങ്കിലും ഉണ്ടാകും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന്റെ മാത്രം ബലത്തിൽ വിജയിച്ച വാർഡുകൾ ജില്ലയിൽ നൂറിലധികം വരും. പലപ്പോഴും പഞ്ചായത്തു ഭരണം ആർക്കാണെന്ന് നിർണയിക്കുന്നതുപോലും പോസ്റ്റൽ വോട്ടിൽ വിജയിച്ചയാളിനെ ആശ്രയിച്ചിരിക്കും. ഇക്കാരണത്താലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ടുകൾ താരമാകുന്നത്.

 നാല് നഗരസഭകളും, വാർഡുകൾ 247

ആറ്റിങ്ങൽ (31), നെടുമങ്ങാട് (39), നെയ്യാറ്റിൻകര (44), വർക്കല (33) എന്നിങ്ങനെയാണ് ജില്ലയിലെ നഗരസഭകളിലെ വാർഡുകളുടെ എണ്ണം. നിലവിൽ നാലിടത്തുംനിലവിൽ ഭരണം ഇടതുമുന്നണിക്കാണ്.

ജില്ലാ പഞ്ചായത്ത്, ഡിവിഷനുകൾ 26

ജില്ലാ പഞ്ചായത്തിലുള്ളത് 26 ഡിവിഷനുകൾ. ഭരണം ഇടതുമുന്നണിക്ക്

11 ബ്ലോക്ക് പഞ്ചായത്തുകൾ,ഡിവിഷനുകൾ 155

∙ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 155 ഡിവിഷനുകളുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളും, വാർഡുകളും. അതിയന്നൂർ – 13, ചിറയിൻകീഴ് – 13, കിളിമാനൂർ – 15, നെടുമങ്ങാട് – 13, നേമം – 16, പാറശാല – 14, പെരുങ്കടവിള – 14, വാമനപുരം – 15, വർക്കല – 13, വെള്ളനാട് – 16.

73 ഗ്രാമപഞ്ചായത്തുകൾ, വാർഡുകൾ 1299