enforcement-directorate

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനലിലൂടെ രാഷ്ട്രീയ പ്രമുഖരുൾപ്പെടെ ഉന്നതരുടെ കള്ളപ്പണം ഡോളറായി വിദേശത്തേക്കു കടത്തിയ റിവേഴ്സ് ഹവാലയിൽ അന്വേഷണം ഏറ്റെടുത്ത് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. റിവേഴ്സ് ഹവാലയുടെ വിവരങ്ങൾ കസ്റ്റംസിനോട് വെളിപ്പെടുത്തിയ സ്വപ്നയെയും സരിത്തിനെയും ഇന്നലെ മുതൽ ഇ.ഡി ജയിലിൽ ചോദ്യം ചെയ്യുന്നു . മൂന്ന് ദിവസത്തേക്കാണ് ചോദ്യംചെയ്യൽ.

ചില മന്ത്രിമാരും ഭരണഘടനാ പദവിയിലുള്ള ഉന്നതരുമടക്കമുള്ളവർക്കെതിരെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ. റിവേഴ്സ് ഹവാല കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കുന്നത് ഉന്നതന്മാരുടെ നെഞ്ചിടിപ്പേറ്റും. കസ്റ്റംസ് അന്വേഷിക്കുന്നത് നിയമവിരുദ്ധമായി ഡോളർ വിദേശത്തേക്ക് കടത്തിയതാണെങ്കിൽ കള്ളപ്പണ, ബിനാമി ഇടപാടുകളാണ് ഇ.ഡിയുടെ അന്വേഷണത്തിൽ.

ഉന്നതരുടെ വീടുകളിലെത്തിയാണ് പണം സ്വീകരിച്ചതെന്നാണ് സ്വപ്നയുടെ മൊഴിയിൽ. ഇതേക്കുറിച്ചുള്ള അന്വേഷണത്തിൽ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും നിർണായകമാവും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് ഈ ഇടപാടുകളിലെ പങ്ക് പ്രത്യേകമായി അന്വേഷിക്കും. ശിവശങ്കറുമായി ചേർന്ന് മസ്കറ്റിൽ ഐ.ടി കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഐ.എ.എസിൽ നിന്ന് സ്വയംവിരമിക്കാനും ശിവശങ്ക‌ർ തയ്യാറെടുത്തതായാണ് സൂചന.

അതിനിടെ, പേട്ടയിലെ ഫ്ലാറ്റിൽ കൂടിക്കണ്ട ശേഷം സ്വപ്നയ്ക്ക് പണമടങ്ങിയ ബാഗ് കൈമാറിയ ഉന്നതനു പുറമെ, മറ്റൊരു ഉന്നതൻ ഔദ്യോഗിക വസതിയിൽ വച്ച് ഡോളറടങ്ങിയ രണ്ട് സ്യൂട്ട്‌കേസ് കൈമാറിയെന്നും വിവരമുണ്ട്. സ്വപ്നയും കോൺസുലേറ്റിലെ രണ്ട് ഉന്നതരുമെത്തിയാണ് ഈ ബാഗുകൾ സ്വീകരിച്ചതെന്നും യു.എ.ഇയിലെത്തിച്ച് ഉന്നതന്റെ ഉറ്റബന്ധുവിന് കൈമാറിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായാണ് സൂചന. അര ഡസൻ ഉന്നതരുടെ വിദേശത്തെ സാമ്പത്തികയിടപാടുകളും നിക്ഷേപങ്ങളും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഷാർജയിൽ അന്താരാഷ്ട്ര സർവകലാശാല സ്ഥാപിക്കാനൊരുങ്ങിയ ഉന്നതന്റെ പങ്കും വെളിപ്പെടുത്തിയിട്ടുണ്ട്. കോൺസുലേറ്റിലെ പണമിടപാട് സ്ഥാപനത്തിലൂടെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിദേശനാണ്യവിനിമയ ഏജൻസികളിലൂടെയും ബാങ്കുകൾ വഴിയുമാണ് അനധികൃതമായി ഡോളർ സംഭരിച്ചത്. സർക്കാരിന്റെ വൻകിട പദ്ധതികളുടെ മറവിൽ തട്ടിയെടുത്ത കോഴപ്പണമാണോ വിദേശത്തേക്ക് കടത്തിയതെന്ന് പ്രത്യേകം അന്വേഷിക്കും.

100

കോടിയിലേറെ രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം

ഇ.ഡി തിരയുന്നത്

1)കടത്തിയത് ആരുടെയൊക്കെ പണം

2)പണത്തിന്റെ സ്രോതസ്

3)ഇത്രയുമധികം പണം എങ്ങനെ ഡോളറാക്കി

4)വിദേശത്ത് ആർക്കൊക്കെ പണം കൈമാറി

5)ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചു

6)വിദേശത്ത് എന്തൊക്കെ സംരംഭങ്ങളുണ്ടാക്കി

ശ​ബ്ദ​രേ​ഖ​ ​ചോ​ർ​ച്ച​ ​:​ ​ക്രൈം​ബ്രാ​ഞ്ച് സ്വ​പ്ന​യു​ടെ​ ​മൊ​ഴി​യെ​ടു​ത്തു

*​ചോ​ർ​ത്തി​യ​ത് ​പൊ​ലീ​സ് ​സം​ഘ​ട​ന​ക​ളി​ലെ​ ​ര​ണ്ട് ​നേ​താ​ക്ക​ളെ​ന്ന് ​സൂ​ചന
തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ഫെ​പോ​സ​ ​ചു​മ​ത്ത​പ്പെ​ട്ട് ​ജ​യി​ലി​ൽ​ ​ക​ഴി​യ​വെ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​പ്ര​തി​ ​സ്വ​പ്നാ​ ​സു​രേ​ഷി​ന്റെ​ ​ശ​ബ്ദ​രേ​ഖ​ ​ചോ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​ഡി​വൈ.​എ​സ്.​പി​ ​ബി​ജി​മോ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​അ​ട്ട​ക്കു​ള​ങ്ങ​ര​ ​ജ​യി​ലി​ലെ​ത്തി​ ​സ്വ​പ്ന​യു​ടെ​ ​മൊ​ഴി​യെ​ടു​ത്തു.
മ​റ്റൊ​രാ​ളി​ന്റെ​ ​ഫോ​ണി​ൽ​ ​സ്വ​പ്ന​ ​സം​സാ​രി​ച്ച​ത് ​റെ​ക്കാ​ഡ് ​ചെ​യ്ത്,​ ​അ​തി​ൽ​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ​ ​ഭാ​ഗ​മാ​ണ് ​പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​മൊ​ഴി​ ​ന​ൽ​കാ​ൻ​ ​നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യാ​ണ് ​ഓ​ൺ​ലൈ​ൻ​ ​ചാ​ന​ൽ​ ​സ്വ​പ്ന​ ​സു​രേ​ഷി​ന്റേ​താ​യി​ ​പു​റ​ത്തു​വി​ട്ട​ ​ശ​ബ്ദ​രേ​ഖ​യി​ലു​ള്ള​ത്.​ ​അ​തേ​സ​മ​യം,​ ​ഒ​രു​ ​വ​നി​ത​യ​ട​ക്കം​ ​ര​ണ്ട് ​പൊ​ലീ​സ് ​സം​ഘ​ട​ന​ക​ളി​ലെ​ ​ര​ണ്ട് ​നേ​താ​ക്ക​ളാ​ണ് ​ശ​ബ്ദ​രേ​ഖ​ ​റെ​ക്കാ​ഡ് ​ചെ​യ്യ​ലി​ന് ​പി​ന്നി​ലെ​ന്ന് ​കേ​ന്ദ്ര​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​വി​ഭാ​ഗം​ ​ക​ണ്ടെ​ത്തി.
കൊ​ച്ചി​യി​ൽ​ ​വ​ച്ച് ​സു​ര​ക്ഷാ​ ​ചു​മ​ത​ല​യു​ള്ള​ ​വ​നി​താ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​വി​ളി​ച്ചാ​ണ് ​സ്വ​പ്ന​യു​ടെ​ ​ശ​ബ്ദം​ ​റെ​ക്കാ​ഡ് ​ചെ​യ്ത​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഒ​രു​ ​ഉ​ന്ന​ത​ൻ​ ​ത​യ്യാ​റാ​ക്കി​ ​ന​ൽ​കി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​സ്വ​പ്ന​ ​അ​തേ​പ​ടി​ ​ഫോ​ണി​ൽ​ ​പ​റ​യു​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​സം​ഘ​ട​ന​യു​ടെ​ ​മു​തി​ർ​ന്ന​ ​നേ​താ​വാ​ണ് ​കൊ​ച്ചി​യി​ൽ​ ​വേ​ണ്ട​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​ചെ​യ്ത​ത്.​ ​സ്പെ​ഷ്യ​ൽ​ ​ഡ്യൂ​ട്ടി​ക​ൾ​ ​മാ​ത്രം​ ​ചെ​യ്യു​ന്ന​ ​കൊ​ച്ചി​യി​ലെ​ ​വ​നി​താ​ ​നേ​താ​വാ​ണ് ​തി​ര​ക്ക​ഥ​ ​സ്വ​പ്ന​യെ​ ​ഏ​ൽ​പ്പി​ച്ച​ത്.​ ​ത​ന്റെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​വി​ളി​ച്ചാ​ൽ​ ​കു​ടു​ങ്ങു​മെ​ന്ന​തി​നാ​ൽ​ ​മ​റ്റൊ​രു​ ​പൊ​ലീ​സു​കാ​രി​യു​ടെ​ ​ഫോ​ണി​ൽ​ ​നി​ന്ന് ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ചി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​വി​ളി​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​ ​ഫോ​ൺ​വി​ളി​യി​ൽ​ ​നി​ന്നാ​ണ് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ​ ​ഭാ​ഗം​ ​എ​ഡി​റ്റ് ​ചെ​യ്തെ​ടു​ത്ത് ​പ്ര​ച​രി​പ്പി​ച്ച​ത്.​ ​ന​വം​ബ​ർ​ 18​നാ​ണ് ​ശ​ബ്ദ​സ​ന്ദേ​ശം​ ​പു​റ​ത്തു​വ​ന്ന​ത്.​ ​ശ​ബ്ദ​രേ​ഖ​ ​പു​റ​ത്തു​വി​ട്ട​ത് ​അ​ന്വേ​ഷ​ണം​ ​അ​ട്ടി​മ​റി​ക്കാ​നാ​ണെ​ന്നും​ ​പി​ന്നി​ൽ​ ​വ​ലി​യ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും​ ​ക​സ്റ്റം​സും​ ​ഇ.​ഡി​യും​ ​സം​ശ​യി​ക്കു​ന്നു.