
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ബി എഡ് പ്റവേശനത്തിനുളള ഒന്നാംഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് അടയ്ക്കണം. ജനറൽ വിഭാഗത്തിന് 1130, പട്ടിക വിഭാഗത്തിന് 230രൂപയാണ് ഫീസ്. ഓൺലൈനായി ഫീസടച്ച ശേഷം അലോട്ട്‌മെന്റ് മെമ്മോ പ്റിന്റ് എടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ നിന്ന് ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 15, 16, 17 തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി പ്രവേശനം നേടണം.