computer

തിരുവനന്തപുരം: ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ചില വിദ്യാർത്ഥികളുടെ ഹയർ ഓപ്ഷനിൽ നടന്ന തിരിമറികൾ സോഫ്​റ്റ്‌വെയർ പിഴവ് കാരണമല്ലെന്ന് കേരള സർവകലാശാല അറിയിച്ചു. വിദ്യാർത്ഥികളുടെ പാസ്‌വേർഡുകൾ കൈക്കലാക്കി നടത്തിയ തിരിമറികൾക്കു വേണ്ടി ഉപയോഗിച്ച കമ്പ്യൂട്ടറുകളുടെ ഐ.പി. വിലാസങ്ങൾ സർവകലാശാല കമ്പ്യൂട്ടർ സെന്റർ കണ്ടെത്തിയിട്ടുണ്ട്. ഡി.ജി.പിക്കും സൈബർ സെല്ലിനും സർവകലാശാലാ രജിസ്ട്രാർ പരാതി നൽകി. കുട്ടികളുടെ പ്രവേശന സാദ്ധ്യത നഷ്ടപ്പെടാതിരിക്കാനുമുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സ്വന്തം പാസ്‌വേർഡ് ഉപയോഗിച്ച് ഓപ്ഷനുകൾ ക്രമീകരിക്കുകയും അഡ്മിഷൻ നടപടികളിൽ പങ്കെടുക്കുകയും ചെയ്ത ഒരു വിദ്യാർത്ഥിക്കും പ്രവേശനം നേടിയ കോളേജോ, വിഷയമോ മാറേണ്ട സാഹചര്യമില്ലെന്ന് സർവകലാശാല അറിയിച്ചു.