kovalam

കോവളം: വിഴിഞ്ഞത്ത് വീട് കയറി ഗർഭിണിക്ക് നേരെ നടത്തിയ ആക്രമണം കാട്ടാളത്തമാണെന്നും സി.പിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച മാനിഷാദ എന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എം. വിൻസെന്റ് എം.എൽ.എ, കെപി.സി.സി സെക്രട്ടറിമാരായ ബി.ആർ.എം. ഷെഫീർ, അഡ്വ. ജി. സുബോധൻ, യൂത്ത്‌കോൺഗ്രസ് അഖലേന്ത്യ സെക്രട്ടറി പുഷ്പലത, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നൂസൂർ, സെക്രട്ടറി വിഷ്ണുസുനിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി, കെ.എസ്.യു ജില്ലാ സെക്രട്ടറി സജ്ന ബി. സജൻ, ഡി.സി.സി ഭാരവാഹികളായ ആസ്റ്റിൻ ഗോമസ്, പനത്തുറ പുരുഷോത്തമൻ, സി.കെ. വത്സലകുമാർ, കോൺഗ്രസ് കോവളം ബ്ളോക്ക് പ്രസിഡന്റ് വെങ്ങാനൂർ കെ. ശ്രീകുമാർ, വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.