rote

വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകൾ സജ്ജീകരിക്കുക. ഒരു വാർഡിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെ ക്രമീകരിക്കും. വോട്ടെണ്ണൽ ആരംഭിക്കുന്നത് ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ്. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകളുണ്ടെങ്കിൽ അവ ഒരു ടേബിളിലാണ് എണ്ണുക. പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഉണ്ടാകുമെന്നും വരണാധികാരി അറിയിച്ചു.