തിരുവനന്തപുരം: തിരഞ്ഞെടുത്ത 16 ഇനം പഴം- പച്ചക്കറികളുടെ അടിസ്ഥാന വില അനുകൂല്യത്തിന് നിലവിലുളള വിളകൾക്ക് ഇളവുകളോടെ അപേക്ഷിക്കാനുളള തീയതി 31 വരെ നീട്ടിയതായി കൃഷി ഡയറക്ടർ അറിയിച്ചു. നിലവിൽ കൃഷി ചെയ്തിട്ടുളള നിർദിഷ്ട പ്രായപരിധി കഴിഞ്ഞ വിളകൾക്കാണ് ഈ സമയ പരിധി. പച്ചക്കറികൾ നട്ട് 30 ദിവസം വരെയും വാഴ, മരച്ചീനി, പൈനാപ്പിൾ എന്നിവയ്ക്ക് നട്ട് 90 ദിവസം വരെയും ഡിസംബർ 31 നു ശേഷവും കർഷകർക്ക് അപേക്ഷിക്കാം.