മുടപുരം : കിഴുവിലം പഞ്ചായത്തിന് പരിധിയിൽ വരുന്ന 2020 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ റോഡിലും പൊതു സ്ഥലങ്ങളിലും മറ്റും സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും അവർ തന്നെ നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഗ്രാമ പഞ്ചായത്ത് അത് നീക്കം ചെയ്യുന്നതും അതിനു ചെലവാകുന്ന തുക പ്രസ്തുത സ്ഥാനാർത്ഥിയുടെ ചെലവിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതുമാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.