ആറ്റിങ്ങൽ: കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, അഴൂർ, കിഴുവിലം, മുദാക്കൽ എന്നീ ആറ് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ആറ്റിങ്ങൽ ഗവൺമെന്റ് ബോയിസ് എച്ച്.എസ്.എസിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. സ്കൂളിലെ ആറ് കെട്ടിടങ്ങളിലായാണ് വോട്ടേണ്ണൽ സജ്ജമാക്കിയിരിക്കുന്നത്. എട്ട് ബൂത്തിന് ഒരു ടേബിൾ എന്ന ക്രമത്തിലാണ് ക്രമീകരണം. 8 മണിവരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.അതിനു ശേഷം വാർഡ് ഒന്നുമുതൽ കൗണ്ടിംഗ് തുടങ്ങും. സ്ഥാനാർത്ഥികളെയും കൗണ്ടിംഗ് ഏജന്റുമാരെയും മാത്രമേ കേന്ദ്രത്തിൽ കടത്തിവുടുകയുള്ളു. എണ്ണുന്ന വാർഡ് അനുസരിച്ചു മാത്രമേ സ്ഥാനാർത്ഥികളെയും ഏജന്റുമാരെയും അകത്തേക്ക് കടത്തിവിടുകയുള്ളു. മറ്റുള്ളവരെ സ്കൂൾ വളപ്പിലേക്ക് കടക്കാൻ അനുവദിക്കില്ല.കൗണ്ടിൽ നടക്കുന്ന മുറയ്ക്ക് ഫലം ഇലക്‌ഷൻ കമ്മിഷന്റെ ഇ ട്രന്റ് എന്ന സൈറ്റിൽ ലഭ്യമാക്കുമെന്നും ആരും തിക്കിത്തിരക്കേണ്ടതില്ലെന്നും തഹസിൽദാർ ആർ.മനോജ് പറഞ്ഞു.