തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാഷണൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കമ്മിഷൻ ബില്ലിനെതിരെ നഴ്സുമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.
സർക്കാർ - സ്വകാര്യ ആശുപത്രികളിലായി 500 ലധികം കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടന്നു. കേരള ഗവ. നഴ്സസ് അസോസിയേഷൻ, കേരള നഴ്സസ് യൂണിയൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, കേരള ഗവ.സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സംഘടനാ നേതാക്കളായ ടി. സുബ്രഹ്മണ്യൻ തിരുവനന്തപുരത്തും സി.ടി.നുസൈബ മലപ്പുറത്തും എൻ.ബി.സുധീഷ് കുമാർ തൃശൂരും മനു സി.കുര്യൻ കോട്ടയത്തും മുഹമ്മദ് ഷിഹാബ് കണ്ണൂരിലും എം.ഡി.സെറിൻ എറണാകുളത്തും മുജീബ് റഹ്മാൻ മഞ്ചേരിയിലും നേതൃത്വം നൽകി.