psc

തിരുവനന്തപുരം: സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിലേക്ക് പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ വനാന്തരങ്ങളിലെയും വനാതിർത്തിയിലെയും സെറ്റിൽമെന്റ് കോളനികളിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പണിയൻ, അടിയാൻ, കാട്ടുനായ്ക്കൻ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളിൽ നിന്നും 16.11.2020 തീയതി ഗസറ്റ് വിജ്ഞാപനപ്രകാരം (കാറ്റഗറി നമ്പർ 189/2020) നിശ്ചിത മാതൃകയിൽ തയാറാക്കിയ അപേക്ഷകൾ ക്ഷണിച്ചു. മേൽപ്പറഞ്ഞ വിഭാഗങ്ങൾ ലഭ്യമല്ലാത്തപക്ഷം അട്ടപ്പാടി ബ്ലോക്കിലെ most primitive group ൽ ഉൾപ്പെട്ടവരെയും പരിഗണിക്കും.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 23.
അപേക്ഷയോടൊപ്പം ജനനതീയതി/പ്രായം/പ്ലസ്ടു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അപേക്ഷകൻ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് തെളിയിക്കുന്ന റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് (പണിയൻ/അടിയാൻ/കാട്ടുനായ്ക്കൻ വിഭാഗവും അട്ടപ്പാടി ബ്ലോക്കിലെ most primitive group ഉം മാത്രം), അപേക്ഷകൻ അട്ടപ്പാടി ബ്ലോക്കിലെ പട്ടികവർഗ സെറ്റിൽമെന്റ് കോളനിയിലെ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന ഫോറസ്റ്റ് റേഞ്ചർ / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ നൽകുന്ന സാക്ഷ്യപത്രവും ഉള്ളടക്കം ചെയ്യണം.വിജ്ഞാപനം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, അപേക്ഷയുടെയും സാക്ഷ്യപത്രത്തിന്റെയും മാതൃകകൾ എന്നിവ ലഭിക്കുന്നതിന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.