admission

തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുള്ളതിനാൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.

18 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് രണ്ട് ദിവസം മാത്രമേ (20, 24 തീയതികളിൽ) ക്ലാസുകളുണ്ടാവൂ. പത്താം ക്ലാസുകാർക്ക് 24 മുതൽ 27 വരെ ക്ലാസുകൾ ഉണ്ടാവില്ല. ഇവർക്ക് 18 മുതൽ ഒരു ക്ലാസ് അധികമായി നൽകും.

ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകൾക്ക് 18ന് ശേഷം ജനുവരി നാലിന് മാത്രമേ ക്ലാസുകൾ ഉണ്ടാകൂ. പ്ലസ് വൺ കുട്ടികൾക്ക് 18 മുതൽ 23 വരെ കൂടുതൽ ക്ലാസുകൾ ഉണ്ടായിരിക്കും. അതിന് ശേഷം ജനുവരി നാലിനേ ക്ലാസുകൾ ആരംഭിക്കുകയുള്ളൂ.
ശനി, ഞായർ ദിവസങ്ങളിലെ കിളിക്കൊഞ്ചൽ, ഹലോ ഇംഗ്ലീഷ്, ലിറ്റിൽകൈറ്റ്‌സ് പരിപാടികൾ സംപ്രേഷണം ചെയ്യും. 25 മുതൽ 27 വരെ ക്ലാസുകൾ ഉണ്ടാവില്ല. സമയക്രമവും ക്ലാസുകളും firstbell.kite.kerala.gov.inൽ.