നാഗർകോവിൽ:ലോറി സ്കൂട്ടിയിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു ഒരാൾ ആശുപത്രിയിലായി. തക്കല, മേക്കാമണ്ഡപം, പരലക്കാട് സ്വദേശി തങ്കരാജിന്റെ മകൾ രൂപിശ (22) ആണ് മരിച്ചത്. കൂട്ടുകാരി ശുഭല (23)യാണ് ആശുപത്രിയിൽ .രൂപിശ കുമാരകോവിലിലെ സ്വകാര്യ കോളേജ് വിദ്യാർഥിനിയാണ്. രണ്ടുപേരും ഓൺലൈൻ പരീക്ഷ എഴുതിയശേഷം കോളേജിൽ പോകുമ്പോഴാണ് അപകടം . സ്കൂട്ടി ഓടിച്ചത് ശുഭല ആയിരുന്നു.തക്കല താലൂക്ക് ഓഫീസിന് അരികിലെത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന ലോറി സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടിയിൽ നിന്ന് തെറിച്ചു വീണ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നാൽ രൂപിശ മരിച്ചു.