mullappally

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെയും സി.പി.എമ്മിന്റെയും കടുത്ത വിമർശകനായിരുന്നു അപകടത്തിൽ മരിച്ച എസ്.വി. പ്രദീപ്. പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കിക്കാണാനാകില്ല. ദുരൂഹമായ സാഹചര്യത്തിൽ നടന്ന മരണമാണ്. ആവിഷ്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാദ്ധ്യമപ്രവർത്തകരുടെ വായ മൂടിക്കെട്ടാൻ പത്രമാരണ നിയമം കൊണ്ടുവന്ന സർക്കാരാണ് കേരളത്തിലേത്. ആ സർക്കാരിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല.