
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 430 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 290 പേർ രോഗമുക്തി നേടി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 306 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്. ഏഴുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വെള്ളനാട് സ്വദേശി ചെല്ലയ്യൻ (84), അണ്ടൂർകോണം സ്വദേശി സത്യൻ (58), കാപ്പിൽ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലൻ (72), മടവൂർ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളെത്തുടർന്ന് ജില്ലയിൽ 1,387 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,814 പേർ വീടുകളിലും 115 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 2,552 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. നിലവിൽ 3,365 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.