nambinarayanan

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റി​സ് ഡി.കെ. ജെയിൻ അദ്ധ്യക്ഷനായ സമിതി, കേസിൽ കു​റ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ വിശദമായ മൊഴി രേഖപ്പെടുത്തി. രണ്ടുദിവസമെടുത്താണ് മൊഴിയെടുപ്പ് പൂർത്തിയാക്കിയത്. നടന്ന കാര്യങ്ങളെല്ലാം കമ്മിഷനെ അറിയിച്ചുവെന്നും പുതുതായി ഒന്നും വെളിപ്പെടുത്താനില്ലെന്നും നമ്പി നാരായണൻ പറഞ്ഞു. സെക്രട്ടേറിയറ്റ് അനക്സിൽ നടക്കുന്ന തെളിവെടുപ്പ് ഇന്നും തുടരും. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ എന്നിവർ ഗൂഢാലോചന നടത്തിയോ എന്നതടക്കം സമിതി അന്വേഷിക്കുന്നുണ്ട്. അതേസമയം, തനിക്ക് ഇതുവരെ സമിതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സിബിമാത്യൂസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ ചാരക്കേസ് അന്വേഷിച്ചിരുന്ന ഇന്റലിജൻസ് ബ്യൂറോയിലെയും സി.ബി.ഐയിലേയും ഉദ്യോഗസ്ഥരിൽ നിന്നും സമിതി തെളിവെടുക്കും.