തിരുവനന്തപുരം: തലസ്ഥാനത്ത് തുടരെയുണ്ടാകുന്ന മാദ്ധ്യമപ്രവർത്തകരുടെ ദുരൂഹമരണം സംബന്ധിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. ദുരൂഹസാഹചര്യത്തിൽ മാദ്ധ്യമപ്രവർത്തകർക്കുണ്ടാകുന്ന അപകട മരണങ്ങൾ സ്വതന്ത്രമായ മാദ്ധ്യമ പ്രവർത്തനത്തിന് ഭീഷണയായി മാറുന്നു.
കെ.എം. ബഷീർ എന്ന മാദ്ധ്യമ പ്രവർത്തകന്റെ അപകട മരണത്തെ സംബന്ധിച്ച ദുരൂഹത കൂടുതൽ സംശയം ജനിപ്പിക്കുന്ന തരത്തിലാവുന്നു. സ്വതന്ത്രവും നിർഭയവുമായി മുഖം നോക്കാതെ പത്രപ്രവർത്തനം നടത്തിയിരുന്ന എസ്.വി. പ്രദീപിന്റെ അപകടമരണവും സംശയാസ്പദമാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.