
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ 23 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.കാസർകോട് സ്വദേശി സലീമിൽ നിന്നാണ് 465 ഗ്രാം തൂക്കം വരുന്ന സ്വർണം പിടിച്ചത്. ഈ മാസം രണ്ടിന് ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു സലീം. അന്ന് സംശയം തോന്നിയതിനെ തുടർന്നു ഫാൻ കസ്റ്റംസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച ഇദ്ദേഹത്തെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.ഫാനിനുള്ളിൽ മോട്ടോറിന്റെ ഭാഗത്ത് ഘടിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം. പരിശോധനയിൽ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു.