
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സംവരണം അനുവദിച്ച സാഹചര്യത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ സംവരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അവരവരുടെ രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് ഓഫീസുകളിലാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടത്.