kerala-uni

തിരുവനന്തപുരം: പി.ജി പ്രവേശനത്തിനുള്ള നാലാം അലോട്ട്‌മെന്റ് കേരള സർവകലാശാല പ്രസിദ്ധീരിച്ചു. വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാം. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടി ഹയർ ഓപ്ഷൻ നിലനിറുത്തിയിട്ടുള്ളവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. കോളേജുകളിലെത്തി പ്രവേശനം നേടേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയിലുണ്ട്. ഡിസംബർ 17 മുതൽ കോളേജുകളിൽ പ്രവേശന നടപടി തുടങ്ങുന്നതിനാൽ അതിനു മുൻപ് തന്നെ ഫീസ് അടച്ച് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ പ്രവേശനം നേടാൻ കഴിയാത്തവർ പ്രിൻസിപ്പാലിനെ വിവരമറിയിക്കണം. കോളേജിലെത്തി പ്രവേശനം നേടേണ്ട അവസാന തീയതി ഡിസംബർ 30.