
ചിറയിൻകീഴ്:ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്,ചിറയിൻകീഴ് താലൂക്ക് കൈത്തറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റ്, സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്,സി.പി.എം ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അഡ്വ. ബി.മാധവന്റെ നിര്യാണത്തിൽ അനുശോചിച്ചു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,എൻ.സി.പി നേതാവ് കെ.ഷാജി,സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.വിജയകുമാർ,പി. മുരളി,പി.മണികണ്ഠൻ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.രവീന്ദ്രൻ,ജി.വ്യാസൻ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ,ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.