money

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായം വർദ്ധിപ്പിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി എസ്. എം.വിജയാനന്ദിന്റെ നേതൃത്വത്തിലുള്ള ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാർശ.

കമ്മിഷൻ ഇന്നലെ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് ഗവർണറുടെ ഓഫീസിൽ നിന്ന് സംസ്ഥാന സർക്കാരിന് നൽകും. മന്ത്രിസഭാ യോഗം പരിഗണിച്ച ശേഷം ആക്ഷൻ ടേക്കൺ റിപ്പോർട്ടോടെ

നിയമസഭയിൽ വയ്ക്കും. ധന വകുപ്പ് സെക്രട്ടറി ആ‌ർ.കെ.സിംഗ് , തദ്ദേശ വകുപ്പ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും കമ്മിഷനിൽ അംഗങ്ങളാണ്.