ന്യൂഡൽഹി:രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാനിലേക്ക് തിരിച്ചു.

. മന്ത്രി എന്ന നിലയിൽ ആദ്യ ഒമാൻ സന്ദർശനമാണ്. വിദേശകാര്യ, തൊഴിൽവകുപ്പ് ഭരണാധികാരികളുമായി കൂടികാഴ്ച നടത്തും. ഇന്നും നാളെയുമായി നടക്കുന്ന സന്ദർശനത്തിൽ ഇന്ത്യൻ സമൂഹവുമായും പുതുതായി രൂപീകരിച്ചിട്ടുള്ള ഒമാൻ ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ പ്രതിനിധികളുമായും സംവദിക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ, വിദ്യാഭ്യാസ ,ആരോഗ്യ , യോഗ സംഘടനാ ഭാരവാഹികൾ എന്നിവരുമായും കൂടികാഴ്ച നടത്തും.

ഇരു രാജ്യങ്ങൾക്കും പൊതു താത്പര്യമുള്ള വിഷയങ്ങളിലും ഒമാനിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചർച്ചകൾ നടത്തും. ആറു ലക്ഷത്തോളം ഭാരതീയർ കഴിയുന്ന ഒമാനുമായി കൊവിഡ് 19 പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ യോജിച്ച് പ്രവർത്തിച്ചിരുന്നു.