pic

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്ത 'നാളേയ്ക്കായി' സിനിമയുടെ ഓഡിയോ പുറത്തിറക്കി. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഓഡിയോ സി.ഡിയുടെ പ്രകാശനം, കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. സി.ആർ. പ്രസാദ് നിർവഹിച്ചു. മാദ്ധ്യമപ്രവർത്തകൻ മഹേഷ് ഗുപ്തൻ സി.ഡി ഏറ്റുവാങ്ങി. സംവിധായകൻ സുരേഷ് തിരുവല്ല, നിർമ്മാതാവ് ആഷാഡം ഷാഹുൽ, ഗാനരചയിതാവും കേരള സർവ്വകലാശാല ഡിപ്പാർട്ട്‌മെന്റ് ഒഫ് സ്റ്റുഡന്റ്സ് സർവീസസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ ബി.എസ്. ജയദാസ്, സംഗീതസംവിധായകൻ രാജീവ് ശിവ, ഗായിക സരിതാ രാജീവ് തുടങ്ങിയവർ പങ്കെടുത്തു. കലാ - സാംസ്‌കാരിക മേഖലയിലെ നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ പി.ആർ.ഒ അജയ്തുണ്ടത്തിൽ നന്ദി പറഞ്ഞു.