
നാഗർകോവിൽ: ദമ്പതികളെ പാലിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യ നിലയിൽ കണ്ടെത്തി. തൂത്തുക്കുടി, ചിദംബര നഗർ സ്വദേശി മഹാ വൈകുണ്ഠം (26), തിരുനെൽവേലി സ്വദേശിനി കസ്തൂരി (24) എന്നിവരാണ് മരിച്ചത്. ഇന്നലെ ആയിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: മഹാ വൈകുണ്ഠം സി.സി.ടിവി സ്ഥാപിക്കുന്ന ജോലി ചെയ്യ്തു വന്നിരുന്നു. ഇവർ കഴിഞ്ഞ അഞ്ച് വർഷം മുന്നേ പ്രണയിച്ചു വിവാഹം ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പു കാരണം നാഗർകോവിൽ, കോട്ടാർ, ബഥേൽ നഗറിൽ ഒര് വാടക വീടിൽ താമസിച്ഛ് വന്നിരുന്നു. വിവാഹം കഴിഞ്ഞിട്ടും അഞ്ചു വർഷമായികുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ ഇവർ ഏതാനും ദിവസങ്ങൾക്ക് മുന്നേ മനംനൊന്ത് കാണപ്പെട്ടിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞിട്ടും വീടിന്റെ വാതിൽ തുറക്കാതെ വന്നപ്പോൾ അയൽക്കാരി സ്ത്രീ വീടിന്റെ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമസ്ഥൻ താക്കോൽ കൊണ്ടുവന്ന് വീട് തുറന്ന് നോക്കിയപ്പോൾ വീടിന്റെ സ്വകാര്യ മുറിയിൽ വിഷം ഉള്ളിൽ ചെന്ന് ഇരുവരെയും മരിച്ച നിലയിൽ കണ്ടു.ഇവരുടെ അടുത്ത വിഷ കുപ്പിയും, പാലും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടാർ പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം കൈപ്പറ്റി പ്രേത പരിശോധനയ്ക്കായി ആശാരിപ്പള്ളം ആശുപത്രിയിലെത്തിച്ചു.കോട്ടാർ പൊലീസ് കേസ് എടുത്തു.മരണകാരണം എന്താണെന്ന് ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് ആവാമെന്ന് പൊലീസ് കരുതുന്നു.