cpm

സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ ഭരണം വീണ്ടും ഇടത്തേക്ക് തിരിയുന്നു. ആകെയുള്ള 35 ഡിവിഷനുകളിൽ ഫലം അറിവായ 22 എണ്ണത്തിൽ 16 ൽ വിജയിച്ച എൽ.ഡി.എഫ് നഗരസഭയുടെ ഭരണത്തിലേക്ക് ചുവടുറപ്പിച്ചു. യു.ഡി.എഫിന് ആറിടത്ത് മാത്രമാണ് ജയിക്കാനായത്. കോൺഗ്രസ് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂർ, യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ഭാരവാഹി ആർ. രാജേഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖരും പരാജയപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് ജയിച്ച പ്രമുഖരിൽ ഒരാൾ.
സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയിൽ നിന്ന് ജയിച്ച സ്ഥാനാർത്ഥികളുടെപേര് വിവരം
1 ഡിവിഷൻ ആറാം മൈൽ : ഗിരിജ ചന്ദ്രൻ(യു.ഡി.എഫ്)
2 ഡിവിഷൻ ചെതലയം: എ.ആർ.ജയകൃഷ്ണൻ (എൽ.ഡി.എഫ്)
3 ഡിവിഷൻചേനാട്: പി.ആർ നിഷ (എൽ.ഡി.എഫ്)
4 ഡിവിഷൻവേങ്ങൂർനോർത്ത് : ബിന്ദു രവി(എൽ.ഡി.എഫ്)
5 ഡിവിഷൻ ഓടപ്പള്ളം . പ്രിയ വിനോദ്് (എൽ.ഡി.എഫ്)
6 ഡിവിഷൻവേങ്ങൂർ സൗത്ത് : ഷീബചാക്കോ(എൽ.ഡി.എഫ്)
7 ഡിവിഷൻ പഴേരി: എം.എസ്.വിശ്വനാഥൻ( യു.ഡി.എഫ്)
8 ഡിവിഷൻ കരുവള്ളിക്കുന്ന്: വൽസജോസ് (യു.ഡി.എഫ്)
9 ഡിവിഷൻ ആർമാട് : സംഷാദ്(യു.ഡി.എഫ്)
10 ഡിവിഷൻകോട്ടക്കുന്ന്.: പി.കെ.സുമതി(എൽ.ഡി.എഫ്)
11 ഡിവിഷൻ കിടങ്ങിൽ : ലിഷ (എൽ.ഡി.എഫ്) 12-ാം ഡിവിഷൻ കുപ്പാടി: കെ.റഷീദ്( എൽ.ഡി.എഫ്)
13 ഡിവിഷൻ തിരുനെല്ലി : സാലി പൗലോസ്( എൽ.ഡി.എഫ്)
14 ഡിവിഷൻ മന്തൊണ്ടികുന്ന്:ടോംജോസ്(എൽ.ഡി.എഫ്)
15 ഡിവിഷൻ സത്രംകുന്ന്: പ്രജിത രവി (യു.ഡി.എഫ്)
16 ഡിവിഷൻ ചെറൂർകുന്ന് : രാധാരവീന്ദ്രൻ (യു.ഡി.എഫ്)
17 ഡിവിഷൻ പാളാക്കര: കെ.എസ്.പ്രമോദ്( എൽ.ഡി.എഫ്)