കല്ലമ്പലം:മണമ്പൂർ ഗ്രാമപഞ്ചായത്തിൽ 9 സീറ്റുകളിൽ വിജയിച്ച എൽ.ഡി.എഫ് അധികാരത്തിലേറും. 2015 - ൽ 6 സീറ്റായിരുന്നു എൽ.ഡി.എഫിന്. 16 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ 9 സീറ്റുകൾ നേടി ഭരണത്തിലേറിയ യു.ഡി.എഫിന് ഇക്കുറി രണ്ട്‌ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞതവണ ഒരു സീറ്റിൽ മാത്രം ഒതുങ്ങേണ്ടിവന്ന ബി.ജെ.പി ഇക്കുറി അഞ്ചിടത്ത് വിജയം നേടി നിർണായകമായി. വിജയിച്ച സ്ഥാനാർത്ഥികൾ : വാർഡ്‌ 1. ബീജ ഷൈജു (ബി.ജെ.പി), 2. ബൈജു (ബി.ജെ.പി), 3. പി.പ്രിയങ്ക (ബി.ജെ.പി), 4. നിമ്മി അനിരുദ്ധൻ (ബി.ജെ.പി), 5. ആർ.മുഹമ്മദ്‌ റാഷിദ് (സി.പി.എം), 6. എം.എം.മനാഫ് (സി.പി.എം), 7. ലിസി. വി.തമ്പി (സി.പി.എം), 8. ജയന്തി (സി.പി.ഐ), 9.എ.നഹാസ് (സി.പി.എം), 10. കെ.രതി (ബി.ജെ.പി), 11.ഓമന രാജൻ (സി.പി.എം), 12. സോഫിയ സലീം (കോൺഗ്രസ്), 13. എം.ഒലീദ് (കോൺഗ്രസ്), 14. വിജയൻ (സി.പി.എം), 15. പി.സുരേഷ് കുമാർ (സി.പി.എം), 16. വി.സുധീർ (സി.പി.എം).