കടയ്‌ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ പത്ത് വാർഡുകളിൽ ജയിച്ച എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തപ്പോൾ ഭരണകക്ഷിയായിരുന്ന യു.ഡി.എഫ് നാലുവാർഡുകളിലായി ചുരുങ്ങി. കഴിഞ്ഞപ്രാവശ്യം അഞ്ചുസീറ്റുകൾ മാത്രമാണ് എൽ.ഡി.എഫിനുണ്ടാണ്ടായിരുന്നത്. വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: കായിക്കര ആശാൻ സ്‌മാരകം - വി. ലൈജു, നെടുങ്കണ്ട - സരിതബിജു, കാപാലീശ്വരം - സജി സുന്ദർ, മുടിപ്പുര - ബി.എൻ. സൈജുരാജ്, പുത്തൻനട - ലിജാബോസ്, വലിയപള്ളി - ഡോൺബോസ്ക്കോ, പൂത്തുറ - സ്റ്റീഫൻ ലൂവിസ്, കോൺവെന്റ് - സോഫിയ ജ്ഞാനദാസ്, പഞ്ചായത്ത് ഓഫീസ് - ഫ്ളോറൻസ് ജോൺസൺ, മാമ്പള്ളി - മിനി ജൂഡ്. വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികൾ: കായിക്കര - ദിവ്യാഗണേഷ്, അഞ്ചുതെങ്ങ് ജംഗ്ഷൻ - ഷീമാലെനിൻ, മണ്ണാക്കുളം - യേശുദാസൻ സ്റ്റീഫൻ, മുണ്ടുതുറ - ജൂഡ്ജോർജ്.
കടയ്‌ക്കാവൂർ പഞ്ചായത്തിൽ കഴിഞ്ഞ പ്രാവശ്യം പത്ത് സീറ്റുകൾ നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫിന് ഇക്കുറി രണ്ട് സീറ്റുകൾ നഷ്ടമായെങ്കിലും ഭരണം നിലനിറുത്താനായി. കഴിഞ്ഞ തവണ ഒരുസീറ്റു മാത്രം ഉണ്ടായിരുന്ന ബി.ജെ.പി ഇക്കുറി മൂന്ന് സീറ്റുകൾ നേടി. വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ: ശങ്കരമംഗലം - സന്തോഷ്, വിളയിൽമൂല - ആർ. പ്രകാശ്, ശാസ്താംനട - യമുന, തിനവിള - പ്രസന്ന. എസ്, ആയിക്കുടി - എസ്. ഷീല, കടയ്‌ക്കാവൂർ - ഉദയ, മണനാക്ക് - എം. ഷിജു, കല്ലൂർക്കോണം - സദാശിവൻപിള്ള. വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികൾ: മേലാറ്റിങ്ങൽ - അൻസർ, ഊട്ടുപറമ്പ് - ലല്ലുകൃഷ്ണ, റെയിൽവേസ്റ്രേഷൻ - സജികുമാർ, നിലയ്‌ക്കാമുക്ക് - ബീനാരാജീവ്, പെരുംകുളം - ജയന്തിസോമൻ. വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥികൾ കീഴാറ്റിങ്ങൽ - ഷീബ, തെക്കുംഭാഗം - രേഖ.പി, ഭജനമഠം - അഭിലാഷ്.