congress

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനക്കാരായ സാംബവ സമുദായത്തെ പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് മാറ്റിനിറുത്തിയതും സ്ഥാനാർത്ഥി നിർണയത്തിൽ നീതി പുലർത്താത്തതും കോൺഗ്രസിന്റെ പരാജയത്തിൽ ഒരു കാരണമായെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി പറഞ്ഞു.

സമുദായംഗങ്ങൾ ബാലറ്റിലൂടെ ഉചിതമായി പ്രതികരിച്ചു. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിവരുന്ന ജനക്ഷേമ പരിപാടികളും ഭരണവും ഇടതുമുന്നണിയുടെ വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.