binoy-viswam

തിരുവനന്തപുരം: കോട്ടയത്തെ മിന്നുന്ന വിജയം എൽ.ഡി.എഫിന്റെ വിജയമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫിലെ ഓരോ ഘടകകക്ഷിയുടെയും വിജയമാണത്. അല്ലാതെ വിജയത്തെ കംപാർട്ട്‌മെന്റ് തിരിച്ച് ഇത് ഈ ആളിന്റെ വിജയം, അത് ആ പാർട്ടിയുടെ വിജയം എന്ന് അവകാശപ്പെടുന്നതിനോട് യോജിപ്പില്ല.സംസ്ഥാനത്ത് ഇടതുപക്ഷത്തിനുണ്ടായ വിജയം നേരത്തെ തന്നെ മുന്നിൽകണ്ടതാണ്. അത്രയധികം നല്ല കാര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി സർക്കാർ ചെയ്തത്. ജോസ് കെ. മാണി വിഭാഗം വന്നത് ഗുണം ചെയ്തിട്ടുണ്ട്. അതിനെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്നുമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.