pic1

നാഗർകോവിൽ: പ്രണയിച്ച് വിവാഹിതരായ യുവ ദമ്പതികൾ പാലിൽ വിഷം കലർത്തിക്കഴിച്ച് ആത്മഹത്യ നിലയിൽ. തൂത്തുക്കുടി, ചിദംബര നഗർ സ്വദേശി മഹാ വൈകുണ്ഠം(26), തിരുനൽവേലി സ്വദേശിനി കസ്തൂരി (24) എന്നിവരാണ് മരിച്ചത്. ഇന്നലെ ആയിരുന്നു സംഭവം. മഹാ വൈകുണ്ഠം സി.സി.ടി.വി സ്ഥാപിക്കുന്ന ടെക്നിഷ്യനാണ് . അഞ്ചുവർഷം മുമ്പായിരുന്നു പ്രണയ വിവാഹം . വീട്ടുകാരുടെ എതിർപ്പു കാരണം ഇരുവരും കോട്ടാർ, ബഥേൽ നഗറിൽ വാടകവീട്ടിലായിരുന്നു താമസം. കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ ഇവർ ദുഖിതരായിരുന്നു. ഉച്ചകഴിഞ്ഞിട്ടും വീടിന്റെ വാതിൽ തുറക്കാതെ വന്നപ്പോൾ അയൽക്കാരി സ്ത്രീ വീടിന്റെ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. വീട്ടുടമസ്ഥൻ വീട് തുറന്നു നോക്കിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടു. അടുത്ത് വിഷക്കുപ്പിയും പാലും ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ ഇല്ലാത്തതിനാൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ് പറയുന്നു.