rajendra-das
പി. രാജേന്ദ്രദാസ്

തിരുവനന്തപുരം: സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം വഞ്ചിയൂർ ബി.വി പ്രിന്റേഴ്സ് ലെയ്ൻ ബി.ആർ.എ സി/ 31 (എ) വയ്യേറ്റ് വീട്ടിൽ പി. രാജേന്ദ്ര ദാസ് (70) നിര്യാതനായി. ശ്രീകണ്‌ഠേശ്വരം വാർഡ് മുൻ കൗൺസിലർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ്, ജില്ലാ ചുമട്ടുതൊഴിലാളി സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്, ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ ഖാദി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി, കേരള ഖാദി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി, ജില്ലാ മദ്യവ്യവസായ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, തിരുവനന്തപുരം എയർപോർട്ട് ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സി.ഐ.ടി.യു മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. 1991ൽ സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിലെ ആറ് അംഗങ്ങളിൽ ഒരാളായിരുന്നു ദാസ് എന്നറിയപ്പെടുന്ന പി. രാജേന്ദ്രദാസ്. സംസ്കാരം ശാന്തികവാടത്തിൽ നടന്നു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആയിരുന്ന പരേതനായ ആർ.പി. നായരുടെ മകനാണ്. പരേതയായ സരസ്വതി അമ്മയാണ് മാതാവ്. ഭാര്യ വസന്തകുമാരി അമ്മ. മക്കൾ: രഞ്ജിത്ത് ദാസ്, വിപിൻദാസ്. മരുമക്കൾ: അഖില,ആരതി.