 10 ജില്ലകൾ പിടിച്ച് ഇടതു മുന്നേറ്റം, 5 കോർപറേഷൻ ഭരിക്കും

 മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ് മേൽക്കൈ

 ബി.ജെ.പിക്ക് നേരിയ മുൻതൂക്കം മാത്രം

 തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ഇ​ട​തു​ ​നേ​ട്ടം
 ത​ല​സ്ഥാ​ന​ത്ത് ​മേ​യ​ർ​ ​കെ.​ ​ശ്രീ​കു​മാ​റി​ന് ​തോ​ൽ​വി
 എ​റ​ണാ​കു​ള​ത്ത് ​യു.​ഡി.​എ​ഫ് ​മേ​യ​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ന​റു​ക്കെ​ടു​പ്പി​ൽ​ ​തോ​ൽ​വി
 കൊ​ടു​വ​ള്ളി​യി​ൽ​ ​കാ​രാ​ട്ട് ​ഫൈ​സ​ലി​ന് ​ജ​യം,​ ​ഇ​ട​തു​സ്ഥാ​നാ​ർ​ത്ഥി​ക്ക് ​ഒ​റ്റ​ ​വോ​ട്ടു​മി​ല്ല
 ജോ​സ് ​കെ.​ ​മാ​ണി​യി​ലൂ​ടെ​ ​ആ​ദ്യ​മാ​യി​ ​പാ​ലാ​ ​പി​ടി​ച്ച് ​എ​ൽ.​ഡി.​എ​ഫ്
 ഒ​ഞ്ചി​യ​ത്ത് ​ആ​ർ.​എം.​പി​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജ​ന​കീ​യ​മു​ന്ന​ണി
 വെ​ൽ​ഫെ​യ​ർ​ ​പാ​ർ​ട്ടി​ ​സ​ഖ്യം​ ​യു.​ഡി.​എ​ഫി​നെ​ ​തു​ണ​ച്ചി​ല്ല
 പാ​ല​ക്കാ​ടി​നു​ ​പു​റ​മേ​ ​പ​ന്ത​ള​വും​ ​പി​ടി​ച്ച് ​ബി.​ജെ.​പി
 ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​യും​ ​മു​ല്ല​പ്പ​ള്ളി​യു​ടെ​യും​ ​വാ​ർ​ഡു​ക​ളി​ൽ​ ​യു.​ഡി.​എ​ഫ് ​തോ​ൽ​വി
 ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​കാ​ൽ​ ​നൂ​റ്റാ​ണ്ടി​നു​ ​ശേ​ഷം​ ​ഇ​ട​തു​ ​ജ​യം

തിരുവനന്തപുരം: വിവാദങ്ങളും പ്രതിപക്ഷ ആക്രമണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും അഴിച്ചുവിട്ട കൊടുങ്കാറ്റുകളെ വികസന നേട്ടങ്ങളുടെ പരിച കൊണ്ട് പ്രതിരോധിച്ചു നേടിയ രാഷ്‌ട്രീയ പോരാട്ടത്തിനൊടുവിൽ, സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷ ശക്തമാക്കി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മിന്നൽജയം.

ശക്തികേന്ദ്രങ്ങളിൽപ്പോലും യു.ഡി.എഫ് പ്രതീക്ഷകൾ തകർത്തെറിഞ്ഞ എൽ.ഡി.എഫ് മുന്നേറ്റം ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ തരംഗമായി. നേരിയ ഇടിവ് നഗരമേഖലകളിൽ മാത്രം. ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയ അഴിമതി ആരോപണങ്ങളിൽ നേട്ടം പ്രതീക്ഷിച്ച എൻ.ഡി.എയ്ക്ക് 2015 നേക്കാൾ കൈവന്നത് നേരിയ മുൻതൂക്കം. സ്വർണക്കടത്തു കേസ് ഉൾപ്പെടെ ഇടതുമുന്നണിക്കെതിരെ പ്രതിപക്ഷം പ്രയോഗിച്ച ആയുധങ്ങളൊന്നും സർക്കാരിന്റെ വികസന രാഷ്ട്രീയത്തിനു മുന്നിൽ ഏശിയില്ല.

ജോസ് കെ. മാണിയുടെ 'ഇടത്തുവരവിൽ' കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമായി. കാൽനൂറ്റാണ്ടിനു ശേഷമാണ് എൽ.ഡി.എഫ് കോട്ടയം പിടിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ തർക്കത്തിന്റെ പേരിൽ ജോസിനെ പുറത്താക്കിയതിന് യു.ഡി.എഫിന് നൽകേണ്ടിവന്നത് കനത്ത വിലയാണ്. പി.ജെ. ജോസഫിനാകട്ടെ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

@ജില്ലാ പഞ്ചായത്തിൽ ഇടതു തരംഗം

2015 ൽ ഏഴു വീതം ജില്ലാ പഞ്ചായത്തുകൾ ഇരു മുന്നണികളും പങ്കിട്ടപ്പോൾ ഇത്തവണ 10 ജില്ലാ പഞ്ചായത്തുകൾ നേടിയ ഇടതു മുന്നണി യു.ഡി.എഫിനെ രണ്ടിലൊതുക്കി.വയനാട്ടിലും കാസർകോട്ടും ഒപ്പത്തിനൊപ്പം. ബ്ലോക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫിന് 108, യു.ഡി.എഫിന് 44. 2015ൽ ഇത് യഥാക്രമം 90- 61 ആയിരുന്നു.

ഗ്രാമപഞ്ചായത്തുകളിൽ ഇടതു മേൽക്കോയ്‌മയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. എൽ.ഡി.എഫിന് 515 യു.ഡി.എഫിന് 376. (2015ൽ 549 - 365 ആയിരുന്നു)

@കോർപ്പറേഷൻ 3-3

ആറ് കോർപ്പറേഷനുകളിൽ തിരുവനന്തപുരവും കൊല്ലവും കോഴിക്കോടും ഇടത്തുറച്ചു. എറണാകുളം തൃശൂർ കോർപ്പറേഷനുകളിൽ നിർണായക ശക്തിയായ വിമതരുടെ പിന്തുണ ലഭിക്കുന്നതോടെ എൽ.ഡി.എഫിന് അഞ്ച് കോർപ്പറേഷനുകൾ കൈയിലാകും. കഴിഞ്ഞ തവണ എൽ.ഡി.എഫ് 4,​ യു.ഡി.എഫ് 2 എന്നായിരുന്നു സ്ഥിതി.

@മുനിസിപ്പാലിറ്റികളിൽ യു. ഡി. എഫ് മുന്നേറ്റം

86 മുനിസിപ്പാലിറ്റികളിൽ 45 ഇടത്ത് ജയിച്ച യു.ഡി.എഫിന് എൽ.ഡി.എഫിനെ 35ൽ തളച്ചിടാനായതാണ് ഏക ആശ്വാസം. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും വലിയ കക്ഷിയായി ഭരണം നേടിയ ബി.ജെ.പി പന്തളം മുനിസിപ്പാലിറ്റിയും വലിയ മാർജിനിൽ പിടിച്ചു.

എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ​ ​ഇ​ഞ്ചോ​ടി​ഞ്ച്

ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​തി​രു​വ​ന​ന്ത​പു​ര​വും​ ​കൊ​ല്ല​വും​ ​തൃ​ശൂ​രും​ ​കോ​ഴി​ക്കോ​ടും​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഭ​ര​ണം​ ​പി​ടി​ച്ച​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഇ​ക്കു​റി​ ​തൃ​ശൂ​രി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​കി​ട്ട​യി​ല്ല.​ ​എ​ൽ.​ഡി.​എ​ഫ്-​ 24,​ ​യു.​ഡി.​എ​ഫ് ​-​ 23​ ​ആ​ണ് ​സീ​റ്റു​ ​നി​ല.​ ​കോ​ൺ​ഗ്ര​സ് ​വി​മ​ത​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​ഭ​ര​ണം​ ​നി​ല​നി​റു​ത്താ​നാ​ണ് ​ശ്ര​മം.​ ​എ​ന്നാ​ൽ,​ ​യു.​ഡി.​എ​ഫ് ​കോ​ട്ട​യാ​യ​ ​എ​റ​ണാ​കു​ളം​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​ലൂ​ടെ​ ​അ​വ​രെ​ ​ഇ​ട​തു​മു​ന്ന​ണി​ ​വി​റ​പ്പി​ച്ചു.34​ ​സീ​റ്റ് ​നേ​ടി​യ​ ​എ​ൽ.​ഡി.​എ​ഫി​ന് ​ഇ​ട​തു​ ​വി​മ​ത​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടാം.​ ​യു.​ഡി.​എ​ഫി​ന് 31​ ​സീ​റ്റേ​യു​ള്ളൂ.
തി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പി​ടി​ക്കാ​നി​റ​ങ്ങി​യ​ ​ബി.​ജെ.​പി​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൻ.​ഡി.​എ​ 2015​ലെ​ 35​ൽ​ ​ഒ​തു​ങ്ങി.​ ​എ​ന്നാ​ൽ,​ ​കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ​ 51​ ​സീ​റ്റു​മാ​യി​ ​എ​ൽ.​ഡി.​എ​ഫ് ​ആ​ധി​പ​ത്യം​ ​തി​രി​ച്ചു​പി​ടി​ച്ചു.​ ​കൊ​ല്ല​ത്ത് ​ര​ണ്ടി​ൽ​ ​നി​ന്ന് ​ആ​റി​ലേ​ക്കും​ ​എ​റ​ണാ​കു​ള​ത്ത് ​ര​ണ്ടി​ൽ​ ​നി​ന്ന് ​അ​ഞ്ചി​ലേ​ക്കും​ ​സീ​റ്റു​യ​ർ​ത്തി​യ​ ​ബി.​ജെ.​പി​ ​ക​ണ്ണൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​അ​ക്കൗ​ണ്ട് ​തു​റ​ന്നു.