ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ 20 അംഗ ഭരണസമിതിയിൽ 7 സീറ്റുകൾ ബി.ജെ.പിയും 6 സീറ്റുകൾ എൽ.ഡി.എഫും 5 സീറ്റുകൾ യു.ഡി.എഫും 2 സീറ്റുകൾ സ്വതന്ത്രരും നേടി. ഇവിടെ ആരു ഭരിക്കുമെന്നത് സ്വതന്ത്രരായി ജയിച്ച രണ്ടുപേരുടെ നിലപാട് അനുസരിച്ചാകും. കഴിഞ്ഞതവണ രണ്ടു സീറ്റുമാത്രമുണ്ടായിരുന്ന ബി.ജെ.പിയാണ് ഇക്കുറി മുന്നണികളെ ഞെട്ടിച്ച മുന്നേറ്റം നടത്തിയത്. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയിരുന്ന കോരാണി വാ‌ർഡിലും കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ച പിരപ്പൻകോട്ടുകോണം വാ‌ർഡിലുമാണ് സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചത്. ബി.ജെ.പി വിജയിച്ച വാ‌ർഡുകൾ: ( വിജയി , ഭൂരിപക്ഷം എന്നീ ക്രമത്തിൽ ) കല്ലിന്മൂട് - പൂവണത്തിൻമൂട് മണികണ്ഠൻ (12), നെല്ലിമൂട് - ശ്യാമള (154), അയിലം - രമ്യാ ബിജു(49), പൊയ്‌കമുക്ക് - ബിന്ദു (74), മുദാക്കൽ - ലീലാമ്മ (190), കൈപ്പള്ളിക്കോണം - പൂവണത്തിൻമൂട് ബിജു (76), ഊരൂപൊയ്ക - ഷൈനി. വി (234). എൽ.ഡി.എഫ് വിജയിച്ച വാർഡുകൾ : കൈപ്പറ്റിമുക്ക്- സരിത. എം.എസ് (181), പള്ളിയറ - പള്ളിയറ ശശി (317), പാറയടി - സുജിത.ബി (89), ചെമ്പൂര് – ചന്ദ്രബാബു( 01), കുരിക്കകം- മനോജ് (158), കട്ടയിൽക്കോണം- ബിജു.ടി (37). യു.ഡി.എഫ് വിജയിച്ച വാ‌ർഡുകൾ : വാസുദേവപുരം - അനിൽകുമാർ. എ.കെ.എൽ ( 422 ), വാളക്കാട് - ബാദുഷ. എം ( 79 ), കട്ടിയാട്- സുജേതകുമാർ ( 56), ഇടയ്ക്കോട് - വിഷ്‌ണു രവീന്ദ്രൻ (131), പരുത്തിയിൽ - ശശികല (49). സ്വതന്ത്രർ വിജയിച്ച വാർഡുകൾ: കോരാണി - ശ്രീജ ( 54 ), പിരപ്പൻകോട്ടുകോണം - ദീപാറാണി ( 63).