തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2016-20 അധ്യയന വർഷത്തിൽ ബിടെക് വിജയിച്ച വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് പോർട്ടൽ വഴി അപേക്ഷിക്കാം.
'നോർമൽ മോഡി'ൽ സർട്ടിഫിക്കറ്റ് അപേക്ഷിക്കുന്നവർ ഫീസ് നൽകേണ്ടതില്ല. മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് അയക്കുന്ന 'എക്സ്പ്രസ്സ് മോഡി'ന് 3500 രൂപയും പത്ത് പ്രവൃത്തി ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് അയക്കുന്ന 'ഫാസ്ട്രാക്ക് മോഡി'ന് 1500 രൂപയുമാണ് ഫീസ്.
പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്ന വീട്ടുവിലാസത്തിലേക്കായിരിക്കും സർട്ടിഫിക്കറ്റുകൾ അയക്കുക. വിശദ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്‌സൈറ്റ് www.ktu.edu.in സന്ദർശിക്കുക.