കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ 17 അംഗ ഭരണ സമിതിയിൽ 13 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിറുത്തി. കഴിഞ്ഞ തവണയും 13 സീറ്റായിരുന്നു എൽ.ഡി.എഫിന്, അതേ സമയം രണ്ട് സീറ്റുകൾ മാത്രം ഉണ്ടായിരുന്ന യു.ഡി.എഫ് നാലായി സീറ്റ് വർദ്ധിപ്പിച്ചു. തട്ടത്തുമല, പറണ്ടക്കുഴി, ചെമ്പകശേരി, കുളപ്പാറ, ഷെഡിൽക്കട, അടയമൺ, വണ്ടന്നൂർ, മഹാദേവേശ്വരം, മഞ്ഞപ്പാറ, കുന്നുമ്മൽ, പഴയകുന്നുമ്മൽ, പാപ്പാല, മണലേത്തു പച്ച വാർഡുകളിൽ എൽ.ഡി.എഫുംചെറുനാരകം കോട്, തൊളിക്കുഴി, കാനാറ, പുതിയകാവ് വാർഡുകൾ യു.ഡി.എഫും ജയിച്ചു.