കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ എട്ട് സീറ്റുകൾ ലഭിച്ച എൽ.ഡി.എഫിന് തുടർഭരണം. 13 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് 10 സീറ്റായിരുന്നു. കഴിഞ്ഞ തവണ രണ്ട് സീറ്റുകൾ നേടിയ യു.ഡി.എഫിന് ഇക്കുറി അഞ്ച് സീറ്റുകൾ ലഭിച്ചു. വിജയിച്ച സ്ഥാനാർത്ഥികൾ: അറയിൽ - റീനാകുമാരി (യു.ഡി.എഫ്), പകൽക്കുറി - രഘൂത്തമൻ (എൽ.ഡി.എഫ്), മൂതല - ഷീബ (എൽ.ഡി.എഫ്), മൂലഭാഗം - ഷിബിലി. എ (യു.ഡി.എഫ്), കെ.കെ. കോണം - നൂർജഹാൻ (എൽ.ഡി.എഫ്), മോളിച്ചന്ത - എസ്.എസ്. ബിജു(എൽ.ഡി.എഫ്), പള്ളിക്കൽ ജംഗ്ഷൻ - എം. ഹസീന (എൽ.ഡി.എഫ്), ഊന്നൻകല്ല്‌ - നിസാമുജീബ് (യു.ഡി.എഫ് ), കാട്ടുപുതുശ്ശേരി - തസ്ലീന ബീഗം (യു.ഡി.എഫ്), പള്ളിക്കൽ - ഐ. മുബാറക് (യു.ഡി.എഫ്), ചെമ്മരം - രമ്യ (എൽ.ഡി.എഫ്), പ്ലാച്ചിവിള - അനിൽ. പി നായർ (എൽ.ഡി.എഫ്), കൊട്ടിയംമുക്ക് - മാധവൻകുട്ടി (എൽ.ഡി.എഫ്).