കിളിമാനൂർ : മടവൂർ ഗ്രാമപഞ്ചായത്തിൽ 7 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം നിലനിറുത്തി. കഴിഞ്ഞ തവണ ആറ് സിറ്റുകൾ നേടുകയും സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ എൽ.ഡി.എഫിന് ഇത്തവണ ഭൂരിപക്ഷം കിട്ടുകയായിരുന്നു. കഴിഞ്ഞ തവണ 5 സീറ്റുകൾ നേടിയ യു.ഡി.എഫിന് ഇത്തവണ 4 സീറ്റുകളെ ലഭിച്ചുള്ളൂ. മൂന്ന് സീറ്റുകളിൽ ബി.ജെ.പിയും, ഒരു സീറ്റിൽ വെൽഫെയർ പാർട്ടിയും ജയിച്ചു. പഞ്ചായത്ത് ഓഫീസ് വാർഡ്, അറു കാഞ്ഞിരം, ചാങ്ങയിൽ കോണം, മടവൂർ, തുമ്പോട്, പടിഞ്ഞാറ്റേല, ടൗൺ വാർഡ് എന്നിവിടങ്ങളിൽ എൽ.ഡി.എഫും. പുലിയൂർകോണം, കിഴക്കേ നല, സീമന്തപുരം, കക്കോട് വാർഡുകളിൽ യു.ഡി.എഫും വേമൂട്, മുളവന, ആനകുന്നം വാർഡുകളിൽ എൻ.ഡി.എയും ഞാറയിൽ കോണം വാർഡിൽ വെൽഫെയർ പാർട്ടിയും ജയിച്ചു.