gopan

മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ 11 സീറ്റുകൾ നേടി എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു. കഴിഞ്ഞ തവണ എൽ.ഡി.എഫും യു.ഡി.എഫും 10 സീറ്റുകൾ വീതം നേടിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. എൽ.ഡി.എഫിലെ 11 സീറ്റിൽ എട്ട് സീറ്റ് സി.പി.എമ്മിനും മൂന്ന് സീറ്റ് സി.പി.ഐക്കും ലഭിച്ചു. ബി.ജെ.പി രണ്ട് സീറ്റിലും എസ്.ഡി.പി.ഐ, സ്വതന്ത്രൻ ( കോൺഗ്രസ് റിബൽ ) എന്നിവർ ഓരോ സീറ്റും നേടി. വിജയിച്ച സി.പി.എം സ്ഥാനാർത്ഥികൾ: വാർഡ് 2 - എസ്. സുലഭ, 3 - വിനിത, 5 - പ്രസന്ന, 8 - അഡ്വ.ആർ. ശ്രീകണ്ഠൻ നായർ,10 - രഘു,13 - .പവനചന്ദ്രൻ, 17 - മനോന്മണി, 19 - സാബു. വിജയിച്ച സി.പി.ഐ സ്ഥാനാർത്ഥികൾ: വാർഡ് 9 - ജി.ഗോപകുമാർ, 14 - ആർ.രജിത, 18 - .ടി.സുനിൽ. വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ: വാർഡ് 4 - ജയന്തി കൃഷ്ണ, 7 - വത്സലകുമാരി,11 - ജയചന്ദ്രൻ നായർ, 15 - സലീന റഫീഖ്, 20 - അനന്തകൃഷ്‌ണൻ. വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥികൾ: വാർഡ് 1- ആശാ.എസ്, 16 - അനീഷ്, എസ്.ഡി.പി.ഐ: വാർഡ് - 12 - സൈജാ നാസർ, സ്വതന്ത്രൻ (കോൺഗ്രസ് റിബൽ) - വാർഡ് 6 - അനീഷ്.