
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 345 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 223 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഒൻപതുപേർ ആരോഗ്യപ്രവർത്തകരാണ്. ജില്ലയിൽ നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുമല സ്വദേശി ശശിധരൻ തമ്പി (79), ഭരതന്നൂർ സ്വദേശി വിനോദ് കുമാർ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പൻ (76) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 320 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ ജില്ലയിൽ 1,638 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,323 പേർ വീടുകളിലും 111 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 2,105 പേർ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. നിലവിൽ 3,389 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.