മുടപുരം: 12 സീറ്റുകൾ നേടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിറുത്തി. കഴിഞ്ഞ തവണത്തേക്കാൾ എൽ.ഡി.എഫിന് രണ്ട് സീറ്റുകൾ കൂടുതൽ ലഭിച്ചു. കഴിഞ്ഞ തവണ നാല് സീറ്റ് ലഭിച്ച കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. വിജയിച്ച സി.പി.എം സ്ഥാനാർത്ഥികൾ : കായിക്കര - ജയാ ശ്രീരാമൻ, നിലയ്ക്കാമുക്ക് - അജിത. പി, കീഴാറ്റിങ്ങൽ - ജി. ശ്രീകല, മുദാക്കൽ - കരുണാകരൻ നായർ, വാളക്കാട് - ജയശ്രീ പി.സി, ഇടയ്‌ക്കോട് - ഒ.എസ്. അംബിക, ചിറയിൻകീഴ് - കെ. മോഹനൻ, ശാർക്കര - പി. മണികണ്ഠൻ, കടയ്ക്കാവൂർ - രാധിക പ്രദീപ് , അഞ്ചുതെങ്ങ് - ജോസഫിൻ മാർട്ടിൻ. സി.പി.ഐ സ്ഥാനാർത്ഥികൾ - കിഴുവിലം - കവിത സന്തോഷ്. ജനതാദൾ (എസ് ) : വക്കം - അഡ്വ.എസ്. ഫിറോസ് ലാൽ. കോൺഗ്രസ് സ്ഥാനാർത്ഥി: പുരവൂർ - എ.എസ്. ശ്രീകണ്ഠൻ.