pinarayi

തിരുവന്തപുരം: ബി.ജെ.പിയുടെ ഇംഗിതത്തിനനുസരിച്ച് കേന്ദ്ര ഏജൻസികൾ തുള്ളിയാൽ കാര്യം മോശമാവുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.

ബി.ജെ.പിക്കാർക്ക് തോന്നുന്ന രീതിയിലുള്ള അവരുടെ പ്രവർത്തനം ഗുണകരമല്ല. അന്വേഷണ വിവരങ്ങൾ ചോർത്തുന്നതും ,ബിജെപിക്ക് അനുകൂലമായി കഥകൾ മെനയുന്നതും കേന്ദ്രഏജൻസികളുടെ ജോലിയല്ല. ശരിയായ രീതിയിൽ അന്വേഷിച്ച് തെളിവ് കണ്ടെത്തി പ്രതികളെ നിയമത്തിന്റെ കരങ്ങളിലേൽപ്പിക്കണം. കേന്ദ്ര ഏജൻസികളുടെ പ്രവ‌‌ർത്തനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ജനങ്ങൾ ശരിയായ രീതിയിൽ കാര്യങ്ങൾ തിരിച്ചറിഞ്ഞു- മുഖ്യമന്ത്രി പറഞ്ഞു.