കല്ലമ്പലം: ഇരുപത്തിരണ്ട് വാർഡുകളുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എട്ടു സീറ്റുകൾ വീതവും ബി.ജെ.പി 5 സീറ്റും, സ്വതന്ത്രൻ ഒന്നും നേടിയതോടെ സ്വതന്ത്ര സ്ഥാനാർത്ഥി നിർണ്ണായകമായി. സ്വതന്ത്രന്റെ പിന്തുണയില്ലാതെ മുന്നണികൾക്ക് ഭരിക്കാനാകാത്ത സ്ഥിതിയായെങ്കിലും നിമിഷം കൊണ്ട് അത് മാറി. അഞ്ചാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും സ്വതന്ത്ര സ്ഥാനാർത്ഥിക്കും തുല്യ വോട്ടുകൾ ലഭിച്ചതോടെ ഇരുവരും വിജയം അവകാശപ്പെട്ടു. ഒടുവിൽ ഞറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷിനില 9,8 എന്നിങ്ങനെയാകുകയും എൽ.ഡി.എഫിന് ഭരണം ഉറപ്പാകുകയുമായിരുന്നു. അഞ്ചു സീറ്റുകൾ നേടിയ ബി.ജെ.പി കൊൺഗ്രസിന് പിന്തുണ നൽകാതെ വിട്ടുനിൽക്കും. വിജയിച്ച സ്ഥാനാർത്ഥികൾ : വാർഡ്‌ 1 കിഴക്കനേല - ജി. ആർ. സീമ (കോൺഗ്രസ് ), 2 പലവക്കോട്‌ - റീന ഫസൽ (കോൺഗ്രസ് ), 3 ഇടമൺനില - ജയശ്രീ (സി.പി.എം), 4.മരുതികുന്ന് - എസ്. സഫറുള്ള (സി.പി.എം.), 5.മുക്കുകട - ഷജീന (സി.പി.എം), 6.തൃക്കോവിൽവട്ടം - ബേബി രവീന്ദ്രൻ (സി.പി.എം), 7 വെള്ളൂർക്കോണം - സാബു (സി.പി.എം), 8 കപ്പാംവിള - റഫീക്കാ ബീവി (കോൺഗ്രസ്), 9 കുടവൂർ - രോഹിണി (സി.പി.എം), 10 കോട്ടറകോണം - ജെ. സുലജ (സി.പി. എം), 11 ഡീസന്റ്മുക്ക് - ബ്രില്യന്റ് നഹാസ് (കോൺഗ്രസ് ), 12 കല്ലമ്പലം - നിസ്സ നിസാർ (കോൺഗ്രസ് ), 13 നാവായിക്കുളം - അശോകൻ ( ബി.ജെ.പി), 14 മേനാപ്പാറ - എസ്. ലിസി (കോൺഗ്രസ്), 15 ചിറ്റായിക്കോട് - ജിഷ്ണു എസ്.ഗോവിന്ദ് ( ബി.ജെ.പി), 16 പറകുന്ന് - സുധർമ്മണി (സി.പി.എം), 17 താഴെവെട്ടിയറ - എസ്.മണിലാൽ (കോൺഗ്രസ് ), 18 ചാവർകോട് - പി. സുഗന്ധി (കോൺഗ്രസ് ), 19 ഇരുപത്തിയെട്ടാം മൈൽ - പൈവേലികോണം ബിജു, (ബി.ജെ.പി), 20 പൈവേലികോണം - കുമാർ (ബി.ജെ.പി), 21 വെട്ടിയറ - അരുൺകുമാർ (ബി.ജെ.പി), 22 കടമ്പാട്ടുകോണം - ജോസ് പ്രകാശ് (സി.പി.എം).