കല്ലറ : കല്ലറ പഞ്ചായത്തിലെ 17 അംഗ ഭരണ സമിതിയിൽ 11 സീറ്റുകൾ നേടി എൽ .ഡി.എഫ് അധികാരത്തിൽ. കഴിഞ്ഞ തവണ 11 സീറ്റുകൾ നേടിയ യു.ഡി.എഫിന് 5 സീറ്റുകൾ നേടാനെ കഴിഞ്ഞുള്ളൂ. ബി.ജെ.പി 1 സീറ്റും നേടി.കല്ലറ,കല്ലറ ടൗൺ ,വെള്ളംകുടി താപസഗിരി ,കുറുമ്പയം , പാൽകുളം, ചെറുവാളം, പരപ്പിൽ, മുതുവിള, അരുവിപ്പുറം, കുറിഞ്ചിലക്കാട് വാർഡുകൾ എൽ .ഡി.എഫും,കെ. റ്റി കുന്ന്, തെങ്ങുംകോട് ,മിതൃമ്മല, മുളയിൽ കോണം, തുമ്പോട് വാർഡുകൾ യു.ഡി.എഫും,കല്ലു വരമ്പ് ബി.ജെ.പി യും നേടി.