poll

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് രണ്ടുബൂത്തുകളിൽ നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ റീപോളിംഗ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വോട്ടെണ്ണൽ വൈകിട്ട് തന്നെ നടക്കും. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർ ബസേലിയോസ് കോളേജ് ഒഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാംനമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻകേന്ദ്രം വാർഡിലെ ജി.എച്ച് സ്‌കൂൾതൃക്കളം ഒന്നാം നമ്പർ ബൂത്തിലുമാണ് റീപോളിംഗ്.