തിരുവനന്തപുരം: കോർപ്പറേഷനിലെ ഇത്തവണത്തെ 'ബേബി' കൗൺസിലർ മുടവൻമുകളിൽ നിന്ന് വിജയിച്ച ആര്യ രാജേന്ദ്രനാണ്.യു.ഡി.എഫ്. സ്ഥാനാർത്ഥി ശ്രീകല (41), എൻ.ഡി.എ സ്ഥാനാർത്ഥി ശകുന്തളദേവി( 52) എന്നിവരെ പിന്തള്ളിക്കൊണ്ടാണ് ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർഥിയായ ആര്യ (21 ) 549 വോട്ടുകൾക്ക് വിജയം കരസ്ഥമാക്കിയത്. ആൾ സെയിന്റ്‌സ് കോളേജിലെ ബി.എസ്സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ എസ്.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പാൽകുളങ്ങരയിൽ നിന്ന് വിജയിച്ചെത്തിയ ബി.ജെ.പി നേതാവ് പി. അശോക് കുമാറാണ് (72) തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കൂടിയയാൾ.