rupee

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് സഹായമായി സംസ്ഥാനത്തെ ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ആറ് ലക്ഷം രൂപ നൽകി. ഫെഡറേഷൻ നേതാക്കളായ സ്വദേശ് ദേബ് റോയ്, സുഭാഷ് ലംബ, കേരളത്തിൽ നിന്നുള്ള കെ. ജയപ്രകാശ്, എൽ.ആർ. ശ്രീകുമാർ എന്നിവർ ഡൽഹിയിൽ വച്ച് തുക സമരസമിതി നേതാവ് പി. കൃഷ്ണപ്രസാദിന് കൈമാറി. സി.ഐ.ടിയു ദേശീയ സെക്രട്ടറിമാരായ ആർ.സിന്ധു, കരുമയാൻ എന്നിവർ പങ്കെടുത്തു.