വർക്കല:ഇടവ ഗ്രാമ പഞ്ചായത്തിൽ ആകെയുളള 17 സീറ്റുകളിൽ 13 സീറ്റും നേടി പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. കക്ഷി നില എൽ.ഡി.എഫ് 13,യു.ഡി.എഫ് 2 ,ബിജെ.പി 2 ..2015 ൽ എൽ.ഡി.എഫ് 10 സീറ്റുകളും യു.ഡി.എഫ് 6 സീറ്റുകളും ബി.ജെ.പി 1 സീറ്റുമാണ് നേടിയത്.കഴിഞ്ഞതവണത്തേക്കാൾ 3 സീറ്റ് അധികം നേടിയാണ് ഭരണം നിലനിർത്തിയത്.കഴിഞ്ഞതവണ അക്കൗണ്ട് തുറന്ന ബി.ജെ.പി ഇക്കുറി 2 സീറ്റുകൾ നേടി. കഴിഞ്ഞതവണ ആറുസീറ്റുകൾ നേടിയ യു.ഡി.എഫി ന് 2 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു.ജനറൽ വിഭാഗത്തിൽ വരുന്ന പഞ്ചായത്ത് അദ്ധ്യക്ഷ പദവി സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ് എ.ബാലിക് ഇക്കഴിഞ്ഞ ഭരണ സമിതിയിലെ ഹർഷാദ് സാബു എന്നിവരെ പരിഗണിക്കാനാണ് ഏറെ സാദ്ധ്യത.