swapna

തിരുവനന്തപുരം: ജുഡിഷ്യൽ കസ്റ്റഡിയിലുള്ള സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിൽ ഭീഷണിപ്പെടുത്തിയവരെ കണ്ടെത്തി കേസെടുക്കാൻ ഫോർട്ട് പൊലീസിനോട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്ര് എ. അനീസ ഉത്തരവിട്ടു. സ്വപ്നയെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ഹർജിയാണ് പരിഗണിച്ചത്. സ്വർണക്കടത്ത് കേസിലെ ഉന്നതരുടെ ബന്ധത്തെക്കുറിച്ച് സ്വപ്ന മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയാൽ സ്വപ്നയുടെയും കുടുംബത്തിന്റെയും ജീവന് അപകടം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഹർജിക്കാരൻ പി. നാഗരാജിന്റെ ആരോപണം.