കൊച്ചി: ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിജയാമൃതം പദ്ധതി പ്രകാരം ബിരുദകോഴ്‌സുകൾ, പി.ജി, പ്രൊഫഷണൽ കോഴ്‌സുകൾ എന്നീ വിഭാഗങ്ങളിൽ സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും കഴിഞ്ഞ അദ്ധ്യയനവർഷം ഉന്നതവിജയം കരസ്ഥമാക്കിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ആദ്യതവണതന്നെ പരീക്ഷ പാസായിരിക്കണം. ഡിഗ്രി, തത്തുല്യ കോഴ്‌സുകൾക്ക് ആർട്‌സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കും സയൻസ് വിഷയങ്ങളിൽ 80 ശതമാനം മാർക്കും പി.ജി, പ്രൊഫഷണൽ കോഴ്‌സുകളിൽ 60 ശതമാനം മാർക്കും നേടിയിരിക്കണം. അപേക്ഷകൾ രേഖകൾ സഹിതം 22 ന് മുമ്പായി കാക്കനാട് സിവിൽ സ്‌റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. ഫോൺ: 0484 2425377.